കേരള സ്‌റ്റോറിയും കളിച്ചോട്ടെ.... സംശയിക്കേണ്ട. കേരള സ്‌റ്റോറി എന്ന സിനിമ ദൂരദർശനിലും ഇടുക്കിയിലെ ക്രിസ്ത്യൻ പള്ളികളിലും പ്രദർശിപ്പിച്ചതിൽ ഒരു ജനാധിപത്യവിരുദ്ധതയോ മതേതര വിരുദ്ധതയോ ഇല്ല. കാരണം അതൊരു സിനിമ മാത്രമാണ്. അതിന് ഇന്ത്യാ ഗവൺമെൻ്റ് ചട്ടങ്ങൾ പ്രകാരം സെൻസറിങ്ങ് നടത്തി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അതിൻ്റെ പ്രദർശനം നിർമാതാക്കളോ വിതരണക്കാരോ അനുവദിച്ചാൽ ഇന്ത്യയിലെവിടെയും പ്രദർശിപ്പിക്കാം. ആർക്കും കാണാം. പ്രദർശിപ്പിക്കരുത് എന്നും കാണരുതെന്നും പറഞ്ഞ് ബഹളം കൂട്ടുന്നവരും തടയുന്നവരും ഇന്ത്യയുടെ രാഷ്ട്ര സങ്കല്പത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും എതിർക്കുന്നവരും രാജ്യദ്രോഹികളുമാണ്. ആ സിനിമ കാണരുതെന്ന് ആഹ്വാനം ചെയ്യാം, നിയമ സാധുത ഉപയോഗിച്ച് കോടതിയെ സമീപിച്ച് തടയാൻ ശ്രമിക്കാം. അത് ജനാധിപത്യപരം. ആ സിനിമ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാകുന്നത് എങ്ങനെയാണ്? ആ സിനിമ ഉണ്ടാക്കിയത് ഒരു കഥയെ അടിസ്ഥാനമാക്കിയത്. കഥാകാരൻ്റെ ഭാവനയാണ് കഥ. ആ ഭാവനയെ ഒരു സിനിമയാക്കുന്നതിൻ എന്താണ് തെറ്റ്? ഇനി അതിൽ വർഗീയതയുണ്ടെന്നോ? കാളയുടെ മാംസം കൊണ്ടു പോകുമ്പോൾ കൊലപ്പെടുത്തുകയും പ്രത്യേക ആചാരപ്രകാരം ഉണ്ടാക്കുന്നതേ കഴിക്കൂ എന്നും പരസ്യമായി പറഞ്ഞ് പൊതുസമൂഹ സങ്കൽപ്പത്തെ നശിപ്പിക്കുന്നവർ വിലസുന്ന നാട്ടിൽ സിനിമയും കഥയും വർഗ്ഗീയമാണെന്നും മതേതരത്തിന് ഹാനികരമാണെന്നും പറയുന്നത് സൂപ്പർ കോമഡിയാണ്. രണ്ട് കൊല്ലം മുൻപ് ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയപ്പോൾ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ക്രിസ്തുമത വിശ്വാസികൾ ബഹളം കൂട്ടുന്നത് കണ്ടിരുന്നു. എന്നാൽ പേര് മാറ്റില്ലെന്നും ഇത് മതേതര രാജ്യമാണെന്നും സിനിമ ഒരു സാങ്കൽപ്പിക കലയാണെന്നും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നും സിനിമ കണ്ടത് കൊണ്ട് ജനാധിപത്യത്തി ന് ഒന്നും സംഭവിക്കില്ലെന്നും ആരോപണമുന്നയിച്ചവർ വർഗ്ഗീയത പറയുന്നതാണെന്നും ഒക്കെ ന്യായീകരിക്കുന്നത് കണ്ടു. ക്രിസ്തുമത വിശ്വാസികളെ വേദനിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളുമായി ട്രാൻസും ഭീഷ്മയും ഒക്കെ പുറത്തിറങ്ങിയപ്പോഴും എതിർപ്പുകൾ ഉണ്ടായി. പക്ഷെ അപ്പോഴും കല, ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, സെൻസർ നിയമങ്ങൾ തുടങ്ങിയവയൊക്കെ പറഞ്ഞ് ക്രിസ്ത്യൻ വിശ്വാസികളുടെ എതിർപ്പുകളെ തള്ളിക്കയ യുകയും പരിഹസിക്കുകയും ചെയ്ത നാടാണ് കേരളം. മാത്രമല്ല ചാമ്പിക്കോ എന്ന മൈക്കിളപ്പൻ്റെ ഡയലോഗിനെ വൈറലാക്കിയും കേരളം ഏറ്റെടുത്തതാണ്. എന്നിട്ടിപ്പോൾ കേരള സ്‌റ്റോറി വരുമ്പോൾ എന്തിനാണ് വെപ്രാളം, എതിർപ്പ്, പ്രതിഷേധം ? കേരള സ്റ്റോറി കാണാൻ താൽപര്യമുള്ളവർ കാണട്ടെ, പ്രദർശിപ്പിക്കാൻ താൽപര്യമുള്ളവർ പ്രദർശിപ്പിക്കട്ടെ. അതിലെന്താ പ്രശ്നം? നിർമല്യവും അഗ്രഹാരത്തിലെ കഴുതയും ഈശോയും ഭീഷ്മയും ട്രാൻസും ഒക്കെ കളിച്ച കേരളത്തിൽ കേരള സ്‌റ്റോറിയും കളിക്കട്ടെ, കാണട്ടെ, ആസ്വദിക്കട്ടെ. ചിന്തിക്കാൻ താൽപര്യമുള്ളവർ ചിന്തിച്ചോട്ടെ. അതിലെന്തിരിക്കുന്നു.? കഥയാണ്, കലയാണ്, സിനിമയാണ്, ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഉള്ള രാജ്യമാണ്. നിർമാല്യത്തിനും ഈശോയ്ക്കും ഒപ്പം ഒരു കേരള സ്‌റ്റോറിയും കളിക്കട്ടെ പ്രബുദ്ധ കേരളമേ...
Let's play the story of Kerala...